മാനന്തവാടി കൈതക്കല്‍ റോഡ് കൊയിലേരി ഭാഗത്ത് പുഴയോട് ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ റോഡിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഭാരമേറിയ വാഹനങ്ങള്‍ പനമരം നാലാംമൈല്‍ വഴി തിരിഞ്ഞു പോകണം.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള