കൽപ്പറ്റ: ഗുജറാത്ത് മോഡൽ ന്യുനപക്ഷ വേട്ടയും കൂട്ടബലാൽസംഗവും മണിപ്പൂരിൽ ആവർത്തിക്കുമ്പോഴും ആവശ്യമായ ഇടപെടൽ നടത്താൻ തയ്യാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാട് ലജ്ജാകരമാണെന്നു യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ അഭിപ്രായപെട്ടു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യ ദാർഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യൂത്ത് പ്രസിഡൻ്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫസൽ സി എച്ച് സ്വാഗതവും
ജില്ലാ വൈസ് പ്രസിഡൻ്റ് എ ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ ഹാരിസ്, കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി.ഹംസ, ജനറൽ സെക്രട്ടറി സലീം മേമന, സെക്രട്ടറി സി ഇ ഹാരിസ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എ ജാഫർ മാസ്റ്റർ, ഷൗക്കത്തലി പുലിക്കാട്, ജില്ലാ എം.എസ്.എഫ് പ്രസിഡൻ്റ് റിൻഷാദ് മില്ല് മുക്ക്, സി കെ നാസർ, സി ടി ഉനൈസ്, ഷാജി കുന്നത്ത് , ഹാരിസ് കാട്ടിക്കുളം, സി ശിഹാബ് , ഗഫൂർ സി കെ ,ലുഖ്മാനുൽ ഹക്കീം വി പി സി, അസീസ് അമ്പിലേരി, ലത്തീഫ് നെടുക്കരണ, സലീം സി കെ , ഫസൽ കാവുങ്ങൽ ,ഷമീർ കാഞ്ഞായി , ഇബ്രാഹിം കെ എം , ഷാജി കെ കെ , അൻസാർ മണിച്ചിറ, റിയാസ് കല്ലുവയൽ, നൗഫൽ കക്കയത്ത്, ഷമീർ ഒടുവിൽ , സിറാജ് കാക്കവയൽ,
എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







