അലിഫ് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണ സമ്മേളനവും

കൽപ്പറ്റ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിഫ് ടാലന്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണവും നടത്തി. വിദ്യാർത്ഥികളിലെ
അറബി ഭാഷാ പഠന പ്രോത്സാഹനവും ഭാഷ നൈപുണിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടുകൂടിയാണ് ടാലന്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചത്.

തുടർന്ന് നടന്ന ഭാഷാ സമര അനുസ്മരണ സമ്മേളനം എസ്. ടി. യു ജില്ലാ പ്രസിഡണ്ട്‌ സി മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. 1980 ൽ മലപ്പുറത്തു നടന്ന ഭാഷാ സമരത്തെ അദ്ദേഹം ഓർമ്മപ്പെടുത്തി. അതിൽ ധീര രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ എന്നിവരെ സ്മരിക്കുകയും ചെയ്തു.

കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ശരീഫ് അധ്യക്ഷനായി. കെ.എ. ടി. എഫ് സംസ്ഥാന നിരീക്ഷകൻ അബ്ദുൽ റഷീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പയന്തോത്ത് മൂസ ഹാജി സമ്മാനവിതരണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി ജാഫർ പി കെ, അലിഫ് വിംഗ് കൺവീനർ ബഷീർ ടി,ഖലീൽ റഹ്മാൻ, അബ്ദുൽ ജലീൽ,
അബ്ദുൽ അസീസ്,
അബ്ദുൽ ഹമീദ്,യൂനുസ്, ജമീല, ഷമീന എന്നിവർ സംസാരിച്ചു…

LP, UP, HS, HSS എന്നീ വിഭാഗങ്ങളിലായി 54 മത്സരാർത്ഥികൾ പങ്കെടുത്തു.
ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന UP, HS, HSS എന്നിവയിലെ വിജയികളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കും.

വിവിധ വിഭാഗങ്ങളിൽ വിജയിച്ചവർ ഒന്നും, രണ്ടും, മൂന്നും എന്നീ ക്രമത്തിൽ .
എൽ. പി. വിഭാഗം
സൻഹ ഫാത്തിമ,
(ജി.യു.പി.എസ് മാനന്തവാടി)
മുഹമ്മദ് അമിൻഷ,
(സെൻ്റ് തോമസ് എൽ.പി.എസ് നടവയൽ)
അനാം നെഹ്ദി,
(ക്രസൻ്റ് പബ്ലിക് സ്കൂൾ പനമരം)
യു.പി വിഭാഗം
മിൻഹ ഫാത്തിമ എൻ,
(ജി.യു.പി.എസ് വെളളമുണ്ട)
ശിഫ മോൾ,
(ജി.എച്ച്.എസ് വാരാമ്പറ്റ)
റിൻഷ ഫാത്തിമ,
(ക്രസൻ്റ് പബ്ലിക് സ്കൂൾ പനമരം)
എച്ച്.എസ് വിഭാഗം
അദീബ് എം,
(വയനാട് ഓർഫനേജ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുട്ടിൽ) നാജിയ ഫാത്തിമ കെ,
(ജി.എച്ച്.എസ്.എസ് തരുവണ)
ആഷിഖ് റഹ് മാൻ,
(ക്രസൻ്റ് പബ്ലിക് സ്കൂൾ പനമരം)
എച്ച്.എസ്.എസ് വിഭാഗം
ദിയ ഫാത്തിമ,
(ജി.എച്ച്.എസ്.എസ് ആനപ്പാറ)
ജുമാന ഫാത്തിമ സി,
(വയനാട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പിണങ്ങോട്)
ഫിദ ഫാത്തിമ,
(വയനാട് ഓർഫനേജ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുട്ടിൽ)

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.