അരി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ ; അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ബസ്മതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചു. കയറ്റുമതി നിരോധനം ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ആശങ്ക ഉയര്‍ത്തുന്നതായും ആഗോളതലത്തില്‍ ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വിപണിയില്‍ ബസ്മതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി, മേല്‍പ്പറഞ്ഞ ഇനങ്ങളെ കയറ്റുമതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതായി ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ജൂലൈ 20 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിരോധനം ആഗോളതലത്തില്‍ ഭക്ഷ്യവില വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, യുഎസിലെ ഭക്ഷ്യ വിതരണം ബുദ്ധിമുട്ടിലാകുകയും വിയറ്റ്‌നാം, തായ്ലന്‍ഡ് തുടങ്ങിയ മറ്റ് അരി കയറ്റുമതി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.

എന്തുകൊണ്ട് നിരോധനം ?

രാജ്യത്ത് ആഭ്യന്തര വില ഉയരുന്നത് തടയാനാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്.’അരിയുടെ ആഭ്യന്തര വില വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. രാജ്യത്തെ ചില്ലറ വില്‍പ്പന വിലയില്‍ ഒരു വര്‍ഷത്തിനിടെ 11.5 ശതമാനവും കഴിഞ്ഞ മാസത്തില്‍ 3 ശതമാനവും വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ‘ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയില്‍ ബസ്മതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമാണ് കയറ്റുമതി നിരോധനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. നെല്ലുത്പാദക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മണ്‍സൂണ്‍ മഴയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ മഴക്കുറവും പോലെയുള്ള അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ രാജ്യത്തെ അരി ഉല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയില്‍ പെയ്ത് കനത്ത മഴ പഞ്ചാബിലും ഹരിയനയിലും പുതുതായി നട്ട വിളകള്‍ക്ക് നാശമുണ്ടാക്കുകയും നിരവധി കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ചെയ്യേണ്ടി വരികയും ചെയ്തു. നെല്‍കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ തൈകള്‍ പറിച്ചുനടാന്‍ കഴിയുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ബസ്മതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമാണ് കയറ്റുമതി നിരോധനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. നെല്ലുത്പാദക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മണ്‍സൂണ്‍ മഴയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ മഴക്കുറവും പോലെയുള്ള അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ രാജ്യത്തെ അരി ഉല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയില്‍ പെയ്ത് കനത്ത മഴ പഞ്ചാബിലും ഹരിയനയിലും പുതുതായി നട്ട വിളകള്‍ക്ക് നാശമുണ്ടാക്കുകയും നിരവധി കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ചെയ്യേണ്ടി വരികയും ചെയ്തു. നെല്‍കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ തൈകള്‍ പറിച്ചുനടാന്‍ കഴിയുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, സിറിയ, പാകിസ്ഥാന്‍ എന്നിവയാണ് നിരോധനം ബാധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഇതിനകം തന്നെ ഉയര്‍ന്ന ഭക്ഷ്യ-വിലക്കയറ്റമാണുള്ളത്. ബെനിന്‍, സെനഗല്‍, ഐവറി കോസ്റ്റ്, ടോഗോ, ഗിനിയ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്നവരില്‍ പ്രമുഖര്‍.

ബസ്മതി ഇതര വെള്ള അരിയുടെ ഇന്ത്യന്‍ കയറ്റുമതി വര്‍ഷം തോറും 35 ശതമാനം ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 10.3 ദശലക്ഷം ടണ്‍ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്തിരുന്നു. മൂന്ന് ബില്യണിലധികം ആളുകള്‍ക്ക് അരി ഒരു പ്രധാന വിഭവമാണ്. മാത്രമല്ല, ഏകദേശം 90 ശതമാനം ജലം ആവശ്യമുള്ള ഈ വിള കൂടുതലായി ഉത്പാദിപ്പിക്കുന്നത് ഏഷ്യയിലാണ്. അതേസമയം, വില പിടിച്ചുനിര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഇന്ത്യ ഗോതമ്ബിന്റെയും പഞ്ചസാരയുടെയും കയറ്റുമതി തടഞ്ഞിരുന്നു.

അമേരിക്കയെ എങ്ങനെ ബാധിക്കും?

ഇന്ത്യയില്‍ കയറ്റുമതി നിരോധനം പ്രഖ്യാപിച്ചയുടന്‍, അമേരിക്കയിലെ മാര്‍ക്കറ്റില്‍ അരിക്ക് ഡിമാൻഡ് ഉയര്‍ന്നിരിക്കുകയാണ്. നിരോധനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയില്‍ മിക്ക ഷോപ്പുകളിലും ബസ്മതി ഉള്‍പ്പെടെയുള്ള എല്ലാ അരികളും മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.