ഹൈടെക്കായി കൃഷിവകുപ്പ്; കളക്ട്രേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് സ്ഥാപിച്ചു

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ‘കേരളഗ്രോ’ എന്ന ബ്രാന്‍ഡിലൂടെ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കി കൃഷി വകുപ്പ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയില്‍ മുഴുവന്‍ വിപണനം നടത്തും. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കളക്ട്രേറ്റില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. പദ്ധതിയിലൂടെ കര്‍ഷകരുടെ വിപണി പ്രശ്‌നം പരിഹരിക്കാനാകും. സര്‍ക്കാര്‍ ഫാമുകളെയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃഷിവകുപ്പ് ഫാമുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വിവിധ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഫാമുകള്‍ വിവിധതരം ഉത്പ്പന്നങ്ങള്‍, പച്ചക്കറി വിത്ത്, പഴവര്‍ഗ്ഗ ചെടികളുടെ ലേയര്‍/ ഗ്രാഫ്റ്റ്, കുരുമുളക് ഗ്രാഫ്റ്റ്/ വേര് പിടിപ്പിച്ച തൈകള്‍, ഔഷധ സസ്യങ്ങള്‍, ജൈവ വളങ്ങള്‍, മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ എന്നിവ ഉത്പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ കൃഷിഭവന്‍തലത്തിലും, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സംരംഭങ്ങള്‍, കൃഷി കൂട്ടങ്ങള്‍, കര്‍ഷക ഉല്‍പാദക കമ്പനികള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തും.
എ.ഡി.എം എന്‍.ഐ ഷാജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. സപ്ന, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രാജി വര്‍ഗ്ഗീസ്, കെ.എം കോയ, എല്‍. പ്രീത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സി.എം ഈശ്വരപ്രസാദ്, ടി. രേഖ, സി.എന്‍ അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ സ്രോതസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആയിഷാബി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്ര‌സിഡന്റ് ഒ.ജെ. ബേബി

സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു.

കാര്യമ്പാടി : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ട് സ്കൂളുകളാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഇൻ്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല

ഫിസിയോതെറാപിസ്റ്റ് നിയമനം

നാഷണൽ ആയുഷ് മിഷൻ കീഴിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 രാവിലെ

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ

സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.