തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശന കര്‍മ്മം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ പി.ആര്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു മുഖ്യാതിഥിയായി. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. മറ്റ് നിരവധി ആകര്‍ഷക സമ്മാനങ്ങളും നല്‍കും. സെപ്തംബര്‍ 20 നാണ് നറുക്കെടുപ്പ്.
ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡോ. കവിത. വി. നാഥ്, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. ജാനിസ്, ടി.എസ് സുരേഷ്, എസ്.പി രാജവര്‍മ്മന്‍, ടി.എസ് രാജു, സി.ബി സന്ദേശ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ലോട്ടറി വകുപ്പ് ജീവനക്കാര്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.
ചുള്ളിയോട് യൂണിറ്റിലെ സ്രോതസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആയിഷാബി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി







