ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെയും മുള്ളന്‍കൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ നിര്‍വ്വഹിച്ചു. വിവിധ വാര്‍ഡുകളിലെ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, പൊതു ഇടങ്ങളുമാണ് ജനപ്രതിനിധികളുടേയും, ആരോഗ്യ വിഭാഗം ജീവനക്കാരുടേയും നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ശുചീകരിച്ചത്.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ പി.വി ഷൈജു, ഷിനു കച്ചിറയില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി സുധീഷ്, ജനപ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹരികര്‍മ്മ സേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







