തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ അച്ചൂരാനം വില്ലേജില്‍പെട്ട കുറിച്ച്യാര്‍മല, മേല്‍മുറി, വലിയപാറ, സേട്ടുകുന്നു ഭാഗങ്ങളിലുള്ള ജനങ്ങളോടാണ് ബന്ധുവീടുകളിലേക്കു മാറിത്താമസിക്കാന്‍ അച്ചൂരാനം വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്.മാറിത്താമസിക്കുവാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ക്യാമ്പുകള്‍ ഏര്‍പ്പെടുത്തുവാന്‍ ഇന്നലെ പൊഴുതന പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.. ഇരുനൂറിലധികം കുടുംബങ്ങള്‍ അവര്‍ താമസിക്കുന്ന ഇടങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി വാസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്ക് താമസം മാറിയിരുന്നു.പൊഴുതന പഞ്ചായത്തില്‍ പത്തു വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവരുടെ മാറിത്താമസിക്കലും പ്രശ്നമാകും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







