കനത്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീടിനു മുകളില്‍ വീണു. ആറാംമൈല്‍ കുണ്ടാല മൂന്നാംപ്രവന്‍ ബഷീറിന്റെ വീടിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. വീടിന്റെ മേല്‍ക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചു. ആര്‍ക്കും പരുക്കുകൾ ഇല്ല. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം.മാനന്തവാടി ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്