കൽപ്പറ്റ :ജില്ലയിൽ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനങ്ങളെ ശരി വെക്കുന്ന രൂപത്തിൽ മഴ തിമർത്തു പെയ്യുകയാണ് താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം തന്നെ വെള്ള പൊക്ക ഭീഷണിയിൽ ആയിട്ടുണ്ട്.ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മുൻ വർഷങ്ങളിൽ ജൂൺ ജൂലൈ മാസങ്ങളിൽ മഴ കുറയുകയും ഓഗസ്റ്റിൽ കനത്ത മഴ പെയ്യുകയും ചെയ്തതാണ് പുത്തുമല ഉൾപ്പെടെയുള്ള ദുരന്തങ്ങളിലേക്ക് നയിച്ചത്.ആഗസ്റ്റ് 13 വരെ മഴയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ ഭരണകൂടം ജില്ലയിലെ മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്