ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍ വീട്ടിലെത്തി. മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി മിന്നുമണിയുടെ കുടുംബാംഗങ്ങളെ അഭിനന്ദനം അറിയിച്ചത്. എറണാകുളത്തുള്ള മിന്നുമണിയെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ക്രിക്കറ്റില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നുമണിക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. മിന്നുമണിയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു.
ഒ.ആര്‍ കേളു എം.എല്‍.എ, കൗണ്‍സിലര്‍മാരായ കെ.എം അബ്ദുള്‍ ആസിഫ്, ഫാത്തിമ്മ ടീച്ചര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







