കാട്ടികുളം : പനവല്ലിയി കോൺഗ്രസ്സ്,ബിജെപി പാർട്ടികളിൽ നിന്നും സിപിഐഎമ്മിലേക്ക് വന്നവർക്കു സ്വീകരണം നൽകി.സിപിഐഎം ഏരിയാകമ്മിറ്റി അംഗം പി.വി ബാലകൃഷ്ണൻ ഹാരാർപ്പണം നടത്തി.ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. എൻ ഉണ്ണി, ഹരീന്ദ്രൻ, ജിതിൻ കെ.ആർ,ബ്രാഞ്ച് സെക്രട്ടറി നിതിൻ കെ.സി എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടിയിൽ നിന്നും രാജിവെച്ചു കൊണ്ട് പ്രവർത്തകർ എത്തിയിരുന്നു.കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ ജനപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നതായി ഉദ്ഘാടനം നിർവഹിച്ച് പി.വി ബാലകൃഷ്ണൻ പറഞ്ഞു

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







