സംസ്ഥാനത്ത് സിനിമ തിയേറ്റർ വ്യവസായം വൻ പ്രതിസന്ധിയിൽ; നിരവധി ജപ്തി ഭീഷണിയിൽ

സംസ്ഥാനത്ത് തിയറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. ജനപ്രിയ സിനിമകളുടെ കുറവും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ശക്തമായ സാന്നിധ്യവുമെല്ലാം തിയറ്ററുകളില്‍നിന്ന് ജനങ്ങളെ അകറ്റുെന്നന്നാണ് വിലയിരുത്തല്‍. പ്രേക്ഷകരില്ലാത്തതിനാല്‍ പല ദിവസങ്ങളിലും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യമാണ്. നിര്‍മിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തില്‍ വൻ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും വാണിജ്യവിജയം നേടുന്നവയുടെ എണ്ണം കുറയുകയാണ്.

കെ.ബി. ഗണേഷ് കുമാര്‍ സിനിമയുടെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോഴാണ് സിനിമ റിലീസിങ് വ്യാപകമാക്കാൻ തീരുമാനമെടുത്തത്. മികച്ച സൗകര്യങ്ങളൊരുക്കുന്ന തിയറ്ററുകള്‍ക്ക് ഗ്രാമ-പട്ടണ വ്യത്യാസമില്ലാതെ റിലീസിങ് അനുവദിക്കാനായിരുന്നു തീരുമാനം. ചെറുപട്ടണങ്ങളിെലയും ഗ്രാമീണമേഖലയിെലയും തിയറ്റര്‍ ഉടമകളുടെ ചിരകാല ആവശ്യമായിരുന്നു ഇത്. നഗരങ്ങളിലെ തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പുയര്‍ന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക തിയറ്ററുകളുെടയും മുഖച്ഛായ മാറി. വലിയ തുക മുടക്കിയാണ് പലരും തിയറ്ററുകള്‍ നവീകരിച്ചത്.

കുറച്ചുകാലം കാര്യങ്ങള്‍ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയെങ്കിലും കോവിഡും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യം ശക്തമായതുമെല്ലാം ഈ വ്യവസായത്തെ അതിവേഗം തളര്‍ത്തി. 650 സ്ക്രീനുകളാണ് നിലവില്‍ സജീവമായി സംസ്ഥാനത്ത് പ്രദര്‍ശനത്തിനായുള്ളത്. മള്‍ട്ടിപ്ലക്സുകള്‍ ഇതിന് പുറമെയാണ്. മുമ്ബ് മുൻനിര താരങ്ങളുടെ ചിത്രങ്ങള്‍പോലും 70-80 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ 450 സ്ക്രീനുകള്‍ ഇപ്പോള്‍ റിലീസിന് സജ്ജമാണ്. ഇതുമൂലം മികച്ച സിനിമകളാണെങ്കില്‍പോലും ആളുകള്‍ വേഗത്തില്‍ കണ്ടുകഴിയും. പേക്ഷ പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ഓരോ വര്‍ഷവും വിരലിലെണ്ണാവുന്നവ മാത്രമാണ് പുറത്തിറങ്ങുന്നത്.

നഷ്ടം സഹിച്ച്‌ ഇന്നത്തെ നിലയില്‍ ഈ വ്യവസായം അധികകാലം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് എം. വിജയകുമാര്‍ പറഞ്ഞു. ഏതാനും തിയറ്ററുകള്‍ ഇതിനകം ജപ്തി ചെയ്യപ്പെട്ടു. പലതും ജപ്തി ഭീഷണിയിലുമാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ റിലീസിങ് നീട്ടിവെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ തിയറ്റര്‍ വ്യവസായം നിലനിന്ന് പോകൂ. ഇതോടൊപ്പം വാണിജ്യവിജയം നേടുന്ന മികച്ച സിനിമകളും ഉണ്ടാകണം -വിജയകുമാര്‍ പറഞ്ഞു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.