12 രൂപ വിലയുള്ള ചായക്ക് 200 രൂപ വിലയുള്ള തക്കാളി ഫ്രീ; ചായക്കടയിൽ തിരക്കോട് തിരക്ക്, പൊലീസ് രംഗത്ത്

ചെന്നൈ: പൊലീസിന്‍റെയും ബൗൺസർമാരുടെയും കാവലില്‍ ചെന്നൈയിൽ ചായ വിൽപ്പന. വിൽക്കുന്നത് ചായയാണെങ്കിലും സൂപ്പർ താരം ചായയല്ല എന്നതാണ് പ്രത്യേകത. ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് വി ഐ പി ചായ വിൽപന. വൈകീട്ട് നാലിനേ ചായവിൽപ്പന തുടങ്ങൂ. പക്ഷേ ഒരു മണിക്കൂര്‍ മുന്‍പേ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. ചായ സ്പെഷ്യൽ ആയതുകൊണ്ടല്ല ഈ തിരക്ക് , കാരണം മറ്റൊന്നാണ്. തക്കാളി വില 200 തൊട്ടതോടെയാണ് കടയുടമ ആരും വീണും പോകുന്ന ഓഫര്‍ വച്ചത്.

300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ. ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകർഷിക്കാൻ കൈപൊള്ളുന്ന ഓഫർ മുന്നോട്ടുവെച്ചത്. അതോടെ തിരക്കായി, ആളായി, ബഹളമായി. തിരക്ക് കൂടിയതോടെ ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തി. ടോക്കണ്‍ ചായയുടെ പേരിലെങ്കിലും തക്കാളി കിട്ടിയാൽ ചായ എടുക്കാൻ പലരും മറക്കും. തക്കാളിക്കായി ഓട്ടോ പിടിച്ചും ആള് വന്നതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ബൗൺസര്‍മാരും വരെ ഇറങ്ങി. തമിഴ്നാട്ടിൽ തൽക്കാലം ഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് പറയുന്നത്.

അതേസമയം, രാജ്യത്ത് തക്കാളി വില മുകളിലോട്ടുതന്നെയാണ്. ദില്ലിയിൽ തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയർന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയിൽ 250 ലേക്കെത്തിയിട്ടുണ്ട് വില. മദർ ഡയറി ഒരു കിലോ തക്കാളി വിൽക്കുന്നത് 259 രൂപയ്ക്കാണ്. വരും ദിവസങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.