ഇന്റർനെറ്റില്ലാതെ ഫോണിൽ ലൈവ് ടിവി; ‘ഡയറക്ട്-ടു-മൊബൈൽ’ ടെക്നോളജി സാധ്യതകൾ തേടി കേന്ദ്രം

സ്മാർട്ട്ഫോൺ സ്ക്രീനിൽ ലൈവ് ടിവി ആസ്വദിക്കണമെങ്കിൽ ഇപ്പോൾ ഇന്റർനെറ്റ് വേണം. ജിയോടിവി അടക്കമുള്ള നിരവധി ആപ്പുകൾ ജനപ്രിയ ചാനലുകൾ ഫോണിൽ ലൈവായി തന്നെ ആസ്വദിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. എന്നാൽ, ഡാറ്റാ കണക്ഷനില്ലാതെ ടിവി ചാനലുകൾ ഫോണിൽ കാണാൻ കഴിയുമെങ്കിൽ അത് എത്ര ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്.

വീട്ടിലെ ടെലിവിഷൻ സ്ക്രീനിൽ കേബിൾ ടിവി കണക്ഷനെടുത്തും ഡയറക്ട് ടും ഹോം (ഡി.ടി.എച്ച്) സേവനങ്ങൾ ഉപയോഗിച്ചും ലൈവായി ചാനലുകൾ ആസ്വദിക്കുന്നത് പോലെ ഫോണിലും ഇന്റർനെറ്റില്ലാതെ കാണാൻ കഴിയുന്ന കാലം വന്നേക്കാം. കാരണം, ഡാറ്റാ കണക്ഷനില്ലാതെ മൊബൈൽ ഫോണുകളിലേക്ക് ടിവി ചാനലുകളുടെ തത്സമയ സംപ്രേക്ഷണം അനുവദിക്കുന്ന ഡയറക്‌ട്-ടു-മൊബൈൽ അഥവാ ഡി2എം (D2M) സാങ്കേതികവിദ്യയുടെ സാധ്യതകൾ കേന്ദ്ര സർക്കാർ തേടിക്കൊണ്ടിരിക്കുകയാണ്.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ഐഐടി-കാൺപൂരുമായി ചേർന്ന് അതിനുള്ള കാര്യമായ പരിശ്രമങ്ങളിലാണെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾ സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ്. ടെലികോം ഓപ്പറേറ്റർമാർ ഉൾപ്പെടെ എല്ലാ പങ്കാളികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും,” -പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ എകണോമിക് ടൈംസിനോട് പറഞ്ഞു.

ടെലികോം സേവനദാതാക്കൾ എതിർത്തേക്കാം..
അതെ, ടെലികോം ഓപ്പറേറ്റർമാർ കേന്ദ്രത്തിന്റെ പുതിയ നീക്കത്തെ എതിർത്ത് രംഗത്ത് വന്നേക്കാം. കാരണം, വരിക്കാർ വിഡിയോ കാണുന്നതിലൂടെ അവർക്ക് ലഭിക്കുന്ന ഡാറ്റാ വരുമാനത്തെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ, അവരുടെ 5ജി ബിസിനസിനും തിരിച്ചടി നൽകും.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെയും, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെയും ഐഐടി-കാൺപൂരിലെയും ഉദ്യോഗസ്ഥരും അതുപോലെ ടെലികോം ഇൻഡസ്ട്രിയിലെ പ്രതിനിധികളും അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍

ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.