പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പനമരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് (24) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇന്നലെ തിരികെ നാട്ടിലേക്ക് വരുന്ന മാർഗം ബംഗളൂരു എയർപോർട്ട് അധികൃതർ തടഞ്ഞുവെക്കുകയും പനമരം എസ്ഐ ഇ കെ അബൂബക്കർ , സി പി ഒ മാരായ വിനോദ്, ആൽബിൻ, ഡ്രൈവർ സി പി ഒ ജയേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം ബംഗളൂരിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ