പിറന്നാൾ ദിനത്തിൽ ഫഹദിന് കിടിലൻ സർപ്രൈസ് ഒരുക്കി പുഷ്പ 2 ടീം..

നാല്‍പ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന ഫഹദ് ഫാസിലിന് ഗംഭീര അപ്ഡേറ്റുമായി പുഷ്പ 2 ടീം. ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുഷ്പ 2 ടീം പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിൽ ഫഹദിന് ജന്മദിനാശംസകളും ഇവർ നേരുന്നുണ്ട്.

ചെറിയ സ്ക്രീന്‍ ടൈംമിലും പുഷ്പ ആദ്യഭാഗത്ത് ഗംഭീര പ്രകടനമാണ് ഫഹദ് നടത്തിയത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതുന്നത്.

വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് ടോളിവുഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം 6 കോടിയാണ്. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ഫഹദിന് ലഭിച്ചത് 5 കോടിയാണെന്നായിരുന്ന വിവരം.

പുഷ്പ സീരിസ് സംവിധാനം ചെയ്യുന്നത് സുകുമാര്‍‌ ആണ്. അല്ലു അര്‍ജ്ജുനാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ്.

അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദാണ്.

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വല്‍ ആണ് പുഷ്പ 2. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സിനിമ ഓഡിയോ റൈറ്റ്സ് ഇനത്തില്‍ നേടിയിരിക്കുന്ന തുക ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ ഓഡിയോ റൈറ്റ്സില്‍ ഒരു ചിത്രം ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണ് ഇത് എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 65 കോടിയാണ് പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഓഡ‍ിയോ റൈറ്റ്സ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഒന്നാം ഭാഗം പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. ഏതാണ്ട് 400 കോടിയിലേറെ ചിത്രം കളക്ഷന്‍ നേടിയെന്നാണ് വിവരം.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.