പുൽപ്പള്ളി-: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി, പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് 200 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി. കോഴിക്കോട് മുക്കം കുമാരനല്ലൂർ സ്വദേശി ചേപ്പാലി വീട്ടിൽ യൂനസ്.സി (45) എന്നയാളാണ് പിടിയിലായത്.ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രവന്റീവ് ഓഫീസർ എം എ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ശിവൻ, വിനോദ്. പി. ആർ, ഷെഫീഖ്. എം. ബി, ബാബു ആർ.സി എന്നിവരും ഉണ്ടായിരുന്നു

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ