പത്തനംതിട്ട: വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.
അങ്ങാടിക്കൽ വടക്ക് പാല താമസിക്കുന്ന കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് മരിച്ചത്.
രാവിലെ ഏഴ് മണിയോടെ അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകവേ ആയിരുന്നു അപകടം. എതിർ ദിശയിൽ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് റോഡിലേക്ക് തലയടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജെസ്നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മരിച്ച ജെസ്ന.