കുപ്പാടിത്തറ: കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.തരിയോട്
എഫ്എച്സിയിലെ ആർകെഎസ്കെ കൗൺസിലർ മുഹമ്മദ് അലി കുട്ടികൾക്ക് ക്ലാസ് നൽകി. കുട്ടികളിലെ ലഹരി ഉപയോഗം, കുട്ടികളിലെ ആരോഗ്യ ശീലങ്ങൾ ശുചിത്വ ശീലങ്ങൾ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. കുട്ടികൾക്ക് അനുയോജ്യമായ വീഡിയോ പ്രദർശനവും ക്ലാസിനോടനുബന്ധിച്ച് നടത്തി. പരിപാടിയിൽ ഹെഡ്മാസ്റ്റർ മെജോഷ് പി ജെ, മഞ്ജുഷ തോമസ്, അഖില പി, പ്രജിത പി.ഡി എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







