കാവുംമന്ദം: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. ഏകോപനസമിതി പ്രസിഡണ്ട് ജോജിൻ ടി ജോയ് അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ഭാരവാഹികളായ കെ ടി ജിജേഷ്, കെ റെജിലാസ്, റഫീഖ് മഞ്ചപ്പുള്ളി, ബഷീർ പുള്ളാട്ട്, അങ്കിത അബിൻ, ഗഫൂർ തുരുത്തി കെ ജൗഷീർ, ശ്രീജേഷ് വനിത വിംഗ് ഭാരവാഹികളായ വിൻസി ബിജു, ബിന്ദു സുരേഷ്, ഗോവിന്ദൻ നായർ, രാധാ മണിയൻ തുടങ്ങിയവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്