ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖാഇദെമില്ലത്ത് സെന്റർ ഫണ്ട് ക്യാമ്പയിൻ ചരിത്ര വിജയമാക്കിയ ശാഖാ കമ്മറ്റികൾക്കുള്ള സ്നേഹോപഹാര സമർപ്പണവും കുഞ്ഞോം ലീഗ് ഹൗസിൽ വെച്ച് നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് സാഹിബ് ചടങ്ങിൽ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി മൊയ്‌തു അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ആലിക്കുട്ടി ആറങ്ങാടൻ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഹാരിസ് പടിഞ്ഞാറത്തറ, സി.കുഞ്ഞബ്ദുള്ള, അബ്ദുള്ള കേളോത്ത്, സലീം അസ്ഹരി, അലി തുമ്പോളി, പി കുഞ്ഞബ്ദുള ഹാജി, വി സി ഹമീദ് , എം.കെ. അബൂബക്കർ, സിറാജ് മട്ടിലയം, കെ. അഷ്ക്കർ, പി.എ. മൊയതുട്ടി, തെല്ലാൻ അമ്മത് ഹാജി, അനീസ് കാപ്പിക്കണ്ടി എന്നിവർ സംസാരിച്ചു. ഖാഇദെ മില്ലത്ത് സെൻറർ ഫണ്ട് ക്യാമ്പയിനിൽ മികച്ച പ്രകടനം നടത്തിയ ശാഖാ കമ്മിറ്റികൾക്കുള്ള ഉപഹാരം ജില്ലാ പ്രസിഡണ്ട് കെ.കെ. അഹമ്മദ് ഹാജി ജെനറൽ സെക്രട്ടറി ടി.മുഹമ്മദ്, സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ എന്നിവർ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ ഫണ്ട് കളക്ഷൻ നടത്തിയ കുഞ്ഞോം കോറോം ശാഖയിലെ പ്രവർത്തകരായ എം.കെ. അബൂബക്കർ, ടി.കെ. മമ്മൂട്ടി, ഖാലിദ് കൊല്ലിയിൽ, എം. മുസ്തഫ, കെ.സി. അസീസ് അത്തിലൻ ആലി, ഹമീദ് വി.സി, മായൻ പടയൻ എന്നിവരെ യോഗത്തിൽ വെച്ച് ആദരിക്കുകയും ചെയ്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *