പശുവിനെ മേക്കാൻ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു.ബേഗൂർ കാട്ടുനായ്ക്ക കോളനിയിലെ സോമൻ (58) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി ബേഗൂർ കോളനിക്ക് സമീപം പശുവിനെ മേയ്ക്കുകയായിരുന്ന സോമന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ട് ഓടാൻ ശ്രമിച്ചുവെങ്കിലും സോമൻ നിലത്ത് വീഴുകയും ആന തലയ്ക്ക് ചവിട്ടുകയുമായിരുന്നു. സോമനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്