മാനന്തവാടി :മികച്ച പൈതൃക കൃഷി, വിത്ത് സംരക്ഷണം വിളകളുടെ സംരക്ഷണം എന്നീ മേഖലകളിൽ സംസ്ഥാന തലത്തിൽ അവാർഡ് കരസ്ഥമാക്കിയ തിരുനെല്ലി സമഗ്ര വികസന പദ്ധതിയുടെ കീഴിൽ വരുന്ന നൂറാങ്ക് കാർഷിക കൂട്ടായ്മയെ കുടുംബശ്രി ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ ഉപഹാരം നൽകി. അസിറ്റന്റ് കോർഡിനേറ്റർമാരായ സലീന, റജീന ജില്ലാമിഷൻ ടീം അംഗങ്ങൾ, സി.ഡി.എസ്സ് ചെയർപേഴ്സൺ മാർ തുടങ്ങിയവർ സംസാരിച്ചു

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്