പുതുശ്ശേരിക്കടവ് :വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിൽ സ്വാതന്ത്യദിനാഘോഷം അതിവിപുലമായി നടന്നു. പടിഞ്ഞാറത്തറ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ബഷീർ ഈന്തൻ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് രശ്മി ആർ നായർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മാനേജ്മെന്റ് പ്രതിനിധി അരവിന്ദ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ജിതേഷ്, മദർ പിടിഎ പ്രസിഡന്റ് വിനിജ, മദർ പി ടി എ വൈസ് പ്രസിഡന്റ് ധന്യ മോൾ, സ്കൂൾ ലീഡർ അമീൻ മുഹമ്മദ്, ഡെപ്യൂട്ടി ലീഡർ തൃശ്വന്ത്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഭാരതാംബയുടെയും,ഗാന്ധിജിയുടെയും , നെഹ്രുവിന്റെയും, പട്ടാളക്കാരന്റെയും വേഷം ധരിച്ച കുട്ടികളും, തലയിൽ വർണ്ണത്തൊപ്പി ധരിച്ച എല്ലാ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. തുടർന്ന് മെഗാ ക്വിസ്സ് മത്സരവും, പ്രസംഗ മത്സരവും, ദേശഭക്തിഗാനവും നടത്തി. വിജയികൾക്ക് സമ്മാന വിതരണവും,എല്ലാ കുട്ടികൾക്കും പായസ വിതരണവും നടത്തി.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്സ്ആപ്പിലേക്ക് വ്യാജ സ്ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







