കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ താഴെ ചെറ്റപ്പാലം – പള്ളിത്താഴെ – ചാമപ്പാറ റോഡില്‍ ആഗസ്റ്റ് 17 മുതല്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ താഴെ ചെറ്റപ്പാലം – കാപ്പിസൈറ്റ് – പാറക്കടവ് – പളളിത്താഴെ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04936 210343.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍