മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വ്യാഴം) തവിഞ്ഞാല്‍ ഡിവിഷനിലെ വാളാട് (രാവിലെ 10 ന്), നാഗത്താന്‍കുന്ന് (11.10 ന്), മരിയന്‍നഗര്‍ (12.10 ന്), കണ്ണോത്ത്മല (ഉച്ചയ്ക്ക് 2 ന്), വെണ്‍മണി (3 ന്) എന്നീ പാല്‍ സംഭരണ കേന്ദ്രങ്ങളില്‍ ലഭിക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍