സമത്വ ജ്വാലയുമായി എൻ.എസ്.എസ് വൊളണ്ടിയർമാർ

അമ്പലവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഒന്നാംവർഷ വൊളണ്ടിയർമാർക്കായി ‘ബോധനം’ 2023 ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് സ്ത്രീ ചൂഷണങ്ങൾക്കെതിരെ അമ്പലവയൽ ടൗണിൽ വിദ്യാർത്ഥികൾ സമത്വ ജ്വാല തെളിയിച്ച് സ്ത്രീ പുരുഷ സമത്വ പ്രതിജ്ഞ എടുത്തു. അമ്പലവയൽ ഗ്രാമ പഞ്ചായത്തു വൈസ്:പ്രസിഡണ്ട് കെ.ഷമീർ ഉദ്ഘാടനം ചെയ്ത സമത്വ ജ്വാലക്ക് പിടിഎ പ്രസിഡണ്ട് എ.രഘു, പ്രിൻസിപ്പൽ സി വി നാസർ, പ്രോഗ്രാം ഓഫീസർ പി ആർ വിനേഷ്, പി.ടി.എ പ്രസിഡണ്ട് റീന വിജു, പിടിഎ വൈസ്:പ്രസിഡണ്ട് ഇകെ.ജോണി, മധുസൂദനൻ, എം കെ, പ്രമോദ്ബാലകൃഷ്ണൻ, മഞ്ജുഷ ഇ, മുജീബ്റഹ്മാൻ, ആൻസൺ ഇമ്മാനുവൽ, ലിഥിയ എസ്മരിയ എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിന്റെ ഭാഗമായി 200 ഓളം ഭവനങ്ങൾ സന്ദർശിച്ച അടുക്കള കലണ്ടർ വിതരണം ചെയ്ത് ജീവിത ശൈലി രോഗ നിയന്ത്രണ സന്ദേശം നൽകി. സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിനും സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റകരമാണെന്ന് ഉദ്ബോദിപ്പിക്കുന്നതിനും വിദ്യാർത്ഥികൾ പ്രദേശത്തെ വീടുകൾ സന്ദർശിച്ച സന്ദേശം നൽകി. ക്യാമ്പിൽ ദേശഭക്തിഗാനം ആലപിച്ചും ദേശസ്നേഹ നൃത്താവിഷ്‌ക്കാരം നടത്തിയും സ്വാതന്ത്ര ദിനാഘോഷവും നടത്തി.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.