അതിർത്തി ഗ്രാമങ്ങളെ ലഹരിമുക്തമാക്കാൻ ക്യാംപെയ്ൻ

മുള്ളൻകൊല്ലി : അതിർത്തി ഗ്രാമങ്ങളെ ലഹരി വിമുക്തമാക്കുന്നതിന് മുള്ളൻകൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിമുക്ത ക്യാംപെയ്ൻ ജില്ലാ പൊലീസ് മേധാവി പദംസിങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘട നകൾ, മത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് കൺവൻഷൻ നടത്തി. കർണാടകയോടു പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വർധിച്ച സാഹചര്യത്തിൽ ബോധവൽക്കരണവും ശക്തമായ നടപടികളും ലക്ഷ്യമിട്ടാണ് ഈ പരിപാടി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ പിന്തുണയോടെ മദ്യവും ലഹരിയും കടത്തുന്നവരെ കണ്ടെത്തും. സ്കൂൾ, കോളജു കൾ, ഹോസ്റ്റലുകൾ പൊതു സ്ഥലങ്ങൾ, കടവുകൾ എന്നിവിടങ്ങളിൽ ജനകീയ കർമസേനയും നിരീക്ഷണത്തിനുണ്ടാ വും. കബനിപ്പുഴയുടെ എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ജനകീയ ചെക്ക്പോസ്റ്റുകളും സ്ഥാപിക്കും. ഇന്ന് നടക്കുന്ന കൺവൻഷനിലെ ആശയങ്ങൾ കൂടി ഉൾപ്പെടുത്തി തുടർപരിപാടികൾ നടത്തുമെന്നും തീരുമാനിച്ചു.
യോഗത്തിൽ ഷിനു കച്ചറയിൽ സ്വാഗതവും പഞ്ചായത്ത് പ്രസിഡൻറ് പി കെ വിജയൻ അധ്യക്ഷനും ആയ ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ എസ് ഷാജി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മോളി സജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരുമായ വൻ ജനാവലി ഉണ്ടായിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *