തിരുനെല്ലി : സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന സേവാസ് പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ഗൃഹ സന്ദർശന സർവ്വേയിൽ എംഎൽഎ ഒ.ആർ കേളു പങ്കാളിയായി.തിരുനെല്ലി പഞ്ചായത്തിലെ എട്ടാം വാർഡ് ആയ ആലത്തൂരിലെ വിവിധ വീടുകൾ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ വിൽസൺ തോമസ്,ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സുരേഷ് കെ കെ, വാർഡ് മെമ്പർ കെ സിജിത്ത്,സേവാസ് പഞ്ചായത്ത് കോഡിനേറ്റർ പിവി ജയകുമാർ, ബിആർസി ട്രെയിനർ അനൂപ് കുമാർ കെ എന്നിവർ നേതൃത്വം നൽകി.
വിദ്യാലയ പ്രാപ്യത,തുടർച്ച, ഗുണത,തുല്യത മുതലായ എല്ലാ ഘടകങ്ങളിലും മികച്ച പ്രകടനം രേഖപ്പെടുത്താൻ സേവാസ് പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തിലെ 14 ജില്ലകളിലെയും ഓരോ പഞ്ചായത്ത് വീതം തിരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. സമ്പൂർണ്ണ വിദ്യാലയ പ്രവേശനം, കൊഴിഞ്ഞുപോക്ക് തടയൽ,ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകി കൊണ്ടാണ് സേവാസ് പദ്ധതി പുരോഗമിക്കുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്