ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സദ്ഗമയ രാജീവ് ഗാന്ധി സെന്റർ ഫോർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തപോവനം ആശ്രയ കേന്ദ്രത്തിൽ ബ്ലാങ്കറ്റ് വിതരണം നടത്തി. തപോവന ആശ്രയ കേന്ദ്രത്തിലെ മുപ്പതോളം വരുന്ന കുടുംബാംഗങ്ങൾക്കാണ് ബ്ലാങ്കറ്റ് വിതരണം നടത്തിയത്. മുൻസിപ്പൽ കൗൺസിലർ കെ.എസ് പ്രമോദ് അധ്യക്ഷനായിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു .ഷീല പുഞ്ചവയൽ, ഫാദർ:ഡേവിഡ് ആലുങ്കൽ , കെ .വി ശശി, വി .ടി ബേബി, ഡി. പി രാജശേഖരൻ,സതീഷ് പൂതിക്കാട്, കെ.ടി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. അബ്രഹാം ചെറുപുരയിടം സ്വാഗതവും ഫാദർ മാത്യു അമ്പൻകുടിയിൽ നന്ദിയും പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍