നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ‘അമ്മയുടെ താരാട്ട്’ പദ്ധതിയിലേക്ക് താത്ക്കാലികമായി സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ബി.എസ്.സി നഴ്സിംഗ്/ജി.എന്‍.എം നേഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം. നൂല്‍പ്പുഴ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കും പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, കോപ്പി എന്നിവ സഹിതം ആഗസ്റ്റ് 23 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 7736919799.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്