വനിതാ ശിശു വികസന വകുപ്പ് വിധവകള്ക്ക് സംരക്ഷണം നല്കുന്ന ബന്ധുവിന് ധനസഹായം നല്കുന്ന അഭയകിരണം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 1000 രൂപയാണ് ധനസഹായം. 50 വയസ്സ് കഴിഞ്ഞ മുന്ഗണനാ വിഭാഗത്തില് ഉള്പ്പെടുന്ന പ്രായപൂര്ത്തിയായ മക്കളില്ലാത്ത വിധവകള്ക്ക് അഭയം നല്കുന്ന ബന്ധുവിനാണ് ധനസഹായം നല്കുക. വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് കവിയരുത്. അപേക്ഷകള് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില് ഡിസംബര് 15 ന് നകം അപേക്ഷ നല്കണം. മുന്വര്ഷം ധനസഹായത്തിന് അപേക്ഷിച്ചവരും ഇതേ വെബ്സൈറ്റിലൂടെ അപേക്ഷ നല്കണം. ഫോണ്: 04936 296362.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







