കാവുംമന്ദം: മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ തരിയോട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ഹരിതകർമ്മസേന ഉറ്റ ചങ്ങാതിമാർ’ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കൽ ചടങ്ങും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് അംഗം വിജയന്‍ തോട്ടുങ്കൽ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഉഷ കുനിയിൽ, അബൂബക്കർ സിദ്ദീഖ്, കെ വി രാജേന്ദ്രൻ, ഹരിത കർമ്മ സേന അംഗങ്ങളായ ബീന ജോഷി, ഷീജ പ്ലാച്ചേരി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ എം ബെന്നി സ്വാഗതവും സീനിയർ അസിസ്റ്റൻറ് മറിയം മഹമൂദ് നന്ദിയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







