സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി കോഴ്സില്‍ പാര്‍ട്ട് ടൈം കമ്പ്യൂട്ടര്‍ ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.ജി യും പി.ജി.ഡി.സി.എ, എം.സി.എ, എം.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 24 ന് രാവിലെ 11 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 04936 293775.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







