തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തേക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ളതും തലപ്പുഴ ടൗണില്‍ സ്ഥിതിചെയ്യുന്നതുമായ മത്സ്യമാര്‍ക്കറ്റ് സ്റ്റാളുകള്‍ 2024 മാര്‍ച്ച് 31 വരെ കൈവശം വയ്ക്കുന്നതിനുള്ള അവകാശം ആഗസ്റ്റ് 26 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://tender.lsgkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04935 256236

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.