ഓണം സ്പെഷ്യൽ ഡ്രൈവ്; എക്സൈസ്- പോലീസ് സംയുക്ത പരിശോധന; വിദേശമദ്യ വിൽപ്പനക്കാരൻ അറസ്റ്റിൽ

പടിഞ്ഞാറത്തറ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കൽപ്പറ്റ എക്സൈസ് റെയിഞ്ച്, കൽപ്പറ്റ എക്സൈസ് സർക്കിൾ, പടിഞ്ഞാറത്തറ പോലീസ് ടീമുകൾ സംയുക്തമായി നടത്തിയ റെയിഡിൽ പടിഞ്ഞാറത്തറ ആലക്കണ്ടി ഭാഗത്ത് വെച്ച് വിദേശമദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ ആലക്കണ്ടി സ്വദേശി മീത്തൽമുടന്നയിൽ വീട്ടിൽ വി.കെ സുധീഷ് (39) എന്നയാളാണ് അറസ്റ്റിലായത്.ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 3.6 ലിറ്റർ വിദേശമദ്യവും മദ്യം വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 1400 രൂപയും പിടിച്ചെടുത്തു.

ഇയാൾ മുൻപും നിരവധി സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണെന്നും ആയതിന്റെ വിചാരണ നടപടികൾ കോടതികളിൽ നടന്നുവരികയാണെന്നും എക്സൈസ് അറിയിച്ചു.

എക്സൈസ് ഇൻസ്പെക്ടർ
പി.ബാബുരാജ്,പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.എ ഷറഫുദ്ധീൻ എന്നിരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ് ടി,ബി, അബ്ദുൽസലീം.വി, സീനിയർ സിവിൽ പോലീസ് ഓഫീസർ സഹിൽ പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രോമിസ് എം.പി, സൂര്യ കെ.വി. റയീസ് ഫർസാന, എക്സൈസ് ഡ്രൈവർ അബ്ദുറഹീം എം.വി,പോലീസ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ (ഡ്രൈവർ) വിജയൻ എന്നിവർ പങ്കെടുത്തു.
10 വർഷം വരെ കഠിനതടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.പ്രദേശത്തെ മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാക്കി.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.