ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോഗ്രാം അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് കൈവശമുള്ള അരിയിൽ നിന്നാണ് കുട്ടികൾക്കായുള്ള അരിവിതരണം ചെയ്യുക .അരിവിതരണം ചെയ്യാനുള്ള അനുമതി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.
അരി സപ്ലൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ചു നൽകും. 29.5 ലക്ഷം വിദ്യാർത്ഥികൾക്കാണ് അരി വിതരണം ചെയ്യുക
ആഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈകോക്ക് നൽകിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.