പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലം; പാൻഗോങ് തടാകക്കരയിലേക്ക് ബൈക്ക് യാത്ര നടത്തി രാഹുൽ ഗാന്ധി..

മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ഈസ്‌റ്റേണ്‍ ലഡാക്കിലെ പോങോങ് തടാകത്തില്‍ ആഘോഷിക്കുന്നതിനായി രാഹുല്‍ ഗാന്ധി ബൈക്ക് മാര്‍ഗം ലഡാക്കിലെത്തി.

വെള്ളിയാഴ്ച ലേയിലെ തിരക്കേറിയ ഓഡിറ്റോറിയത്തിൽ 500-ലധികം യുവാക്കളുമായി രാഹുൽ ഗാന്ധി 40 മിനിറ്റ് നേരം സംവദിച്ചു.”- കോൺഗ്രസിന്റെ ലേ ജില്ലാ വക്താവും LAHDC-ലെയിലെ പ്രതിപക്ഷ നേതാവുമായ സെറിംഗ് നംഗ്യാൽ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്.തന്‍റെ പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പാൻഗോങ് തടാകമെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദർശനമാണിത്.

30 അംഗ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൽഎഎച്ച്‌ഡിസി)-കാർഗിൽ തിരഞ്ഞെടുപ്പിനും അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.

സെപ്തംബർ 10ന് നടക്കാനിരിക്കുന്ന കാർഗിൽ ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിനായി കോൺഗ്രസും നാഷണൽ കോൺഫറൻസും ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബിജെപി) തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം രൂപീകരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.