വടുവഞ്ചാൽ: വടുവഞ്ചാൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ സ്കൂളിലെ 70 സെന്റ് സ്ഥലത്ത് ഒരുക്കിയ ചെണ്ടുമല്ലി തോട്ടം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ജൂൺ 14ന് ആരംഭംകുറിച്ച ചെണ്ടുമല്ലി തോട്ടം രണ്ടു മാസം കൊണ്ടാണ് വിളവെടുപ്പിന് പാകമായത്. വയനാട് ജില്ലയിലെ സ്കൂളുകളിൽ എറ്റവും വലിയ ചെണ്ടുമല്ലി തോട്ടമാണിത്. പൂത്തു നിൽക്കുന്ന മനോഹരമായ പൂന്തോട്ടത്തിൽ കുട്ടികളും, അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഏറേ സന്തോഷത്തോടെ സമയം ചെലവിടുന്നു. ഈ ഓണത്തോട് അനുബന്ധിച്ച് പഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൽകാൻ ഉദ്ദേശിക്കുന്ന ഓണക്കിറ്റിനായി പൂവ് വിറ്റുകിട്ടുന്ന വരുമാനം ഉപയോഗിക്കുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി.സുഭാഷ്, കൃഷിക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി മുഹമ്മദ് ഫിനാസ് എന്നിവർ പറഞ്ഞു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







