ഇ-സിഗരറ്റ് മുതൽ മന്ത്രവാദം വരെ; 45 ഇനം വസ്തുക്കൾ കൊണ്ടുവരുന്നതിന് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി യുഎഇ

അബുദാബി: 45 ഇനം വസ്തുക്കൾ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി രാജ്യം. ചില വസ്തുക്കൾ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. യുഎഇയിലേക്ക് വരുന്നവർ നിരോധിച്ചിരിക്കുന്ന സാധനങ്ങളുടെയും നിയന്ത്രണങ്ങൾക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് നിർദ്ദേശം നൽകി.

യുഎഇ സർക്കാർ ചില ചരക്കുകളുടെ പ്രവേശനം നിരോധിക്കുകയും മറ്റുള്ളവയെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ജി.സി.സി രാജ്യങ്ങളുടെ പൊതു കസ്റ്റംസ് നിയമമോ യുഎഇയിൽ ബാധകമായ മറ്റേതെങ്കിലും നിയമമോ നിയന്ത്രണമോ പ്രകാരം ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചിരിക്കുന്നവ വസ്തുക്കളെയാണ് നിരോധിത വസ്തുക്കളായി കണക്കാക്കുന്നത്. ഇറക്കുമതിയും കയറ്റുമതിയും പരിമിതപ്പെടുത്തിയിരിക്കുന്ന ചരക്കുകളാണ് നിയന്ത്രിത ചരക്കുകൾ. ഇവ ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമാണ്.

ലഹരിവസ്തുക്കളും മയക്കുമരുന്ന് പദാർത്ഥങ്ങളും, പൈറേറ്റഡ് ഉള്ളടക്കം, വ്യാജ കറൻസി, ബ്ലാക്ക് മാജിക്, മന്ത്രവാദം അല്ലെങ്കിൽ മന്ത്രവാദത്തിൽ ഉപയോഗിക്കുന്ന ഇനങ്ങൾ, ഇസ്‌ലാമിക പ്രബോധനങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമോ വെല്ലുവിളിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങളും കലാസൃഷ്ടികളും, ചൂതാട്ട ഉപകരണങ്ങളും യന്ത്രങ്ങളും എന്നിവയെല്ലാം നിരോധിത വസ്തുക്കളാണ്.

ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപ്പന്നങ്ങളും, ന്യൂക്ലിയർ എനർജി ഉൽപ്പന്നങ്ങൾ, ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ലഹരിപാനീയങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, പുതിയ വാഹന ടയറുകൾ എന്നിവ നിയന്ത്രിത വസ്തുക്കളിൽ ഉൾപ്പെടുന്നു.

നിരോധിച്ച വസ്തുക്കൾ കൊണ്ടുവരുന്നത് കള്ളക്കടത്തായാണ് കണക്കുക. അതിനാൽ ഇത്തരം വസ്തുക്കൾ കൊണ്ടുവന്നാൽ സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ, പിഴയും അല്ലെങ്കിൽ തടവും കിട്ടാൻ സാധ്യതയുണ്ട്

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.