മീനങ്ങാടി,കരണി,കൊളവയല്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ലാല്‍ ഭവന്‍ വീട്ടില്‍ ടി.പി ജിജോ(26) നെ കഞ്ചാവ് വില്‍പ്പന നടത്തി വരവേ കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശത്ത് നിന്നും 50 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലീം, സി.ഇ.ഒ മാരായ സുഷാദ് പി.എസ്, മിഥുന്‍.കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







