ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അർഹതപ്പെട്ട 13 കുടുംബങ്ങൾക്ക് ഓണസമ്മാനമായി ഓണക്കിറ്റുകൾ നൽകി. പൂർണ്ണമായും വിഭവ സമാഹരണത്തിലൂടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിൻതുണയോടു കൂടിയാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വക്കാൻ സാധിച്ചത്.എൻഎസ്എസ് ലീഡേഴ്സായ സാന്ദ്ര ബൈജുവും മുഹമ്മദ് സിനാനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







