നാടുണർന്ന രക്ഷാപ്രവർത്തനം; ആദരാഞ്ജലികളുമായി ആയിരങ്ങൾ

നാടെല്ലാം ഓണാഘോഷത്തിൻ്റെ തിരക്കിലായപ്പോൾ കണ്ണോത്ത് മലയിലെ ദുരന്തം നാടിനെയെല്ലാം കണ്ണീരിലാഴ്ത്തി. ജീപ്പ് തല കീഴായാണ് മറിഞ്ഞത്. വടം കെട്ടിയും മറ്റുമാണ് മുപ്പതടി താഴ്ചയിലേക്ക് ഇറങ്ങിയത്. അപകടത്തിൻ്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാരിലൊരാൾ സംഭവം മന്ത്രി എ.കെ. ശശീന്ദ്രനോട് പങ്കുവെച്ചു. ഈ രക്ഷാപ്രവർത്തകരെയെല്ലാം മന്ത്രി അഭിനന്ദിച്ചു.
നാട്ടുകാരും വഴിയാത്രികരും ജനപ്രതിനിധികളും എല്ലാമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ദുരന്തവാർത്തയറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രദേശത്ത് ഓടിക്കൂടിയത്. ദുഷ്കരമായിരുന്നു പരിക്കേറ്റവരെ മുകളിലെത്തിക്കുന്നത്. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ വളരെ പാടുപെട്ടാണ് രക്ഷാപ്രവർത്തകർ റോഡിലെത്തിച്ചത്.
അപകടം നടന്ന സമയം മുതൽ രക്ഷാപ്രവർത്തനത്തിൻ്റെ മുൻപന്തിയിൽ തന്നെയായിരുന്നു ജനപ്രതിനിധികളുടെയും സ്ഥാനം. ഒ.ആർ കേളു എം.എൽ.എയും നടപടികൾ കാര്യക്ഷമമായി ഏകോപിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെ സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതു മുതൽ മരണപ്പെട്ടവരുടെ സംസ്ക്കാര ചടങ്ങുകളിലുടനീളം ജനപ്രതിനിധികൾ പങ്കാളിയായി. ഒ.ആർ കേളു എം.എൽ.എക്ക് പുറമെ എം.എൽ.എമാരായ ടി. സിദ്ദീഖും ഐ.സി ബാലകൃഷ്ണനും മെഡിക്കൽ കോളേജ് ആശുപത്രിയിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച മക്കിമല എൽ.പി സ്കൂളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അടക്കമുള്ള ജനപ്രതിനിധികളും ദുരന്തഭൂമിയിൽ സാന്ത്വനവുമായി എത്തി. വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.
മക്കിമല ഗവ. എൽ.പി.സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് വരെ നീണ്ടു നിന്ന പൊതുദർശനത്തിലേക്ക് വയനാടിൻ്റെ ഇതര കോണുകളിൽ നിന്നെല്ലാം ജനങ്ങൾ ഒഴുകിയെത്തിയിരുന്നു. ഇതിന് ശേഷം വീടുകളിലെത്തിച്ച മൃതദേഹങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാനും വൻ തിരക്കായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.