കണ്ണോത്ത് മലയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ റീത്ത് സമർപ്പിച്ചു. റവന്യു വകുപ്പ് മന്ത്രി കെ. രാജന് വേണ്ടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, എം.പി രാഹുൽ ഗാന്ധിക്ക് വേണ്ടി മുൻ എം.എൽ.എ എൻ.ഡി അപ്പച്ചൻ, എം.എൽ.എമാരായ ഒ.ആർ കേളു, ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം എൻ.ഐ ഷാജു, ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ റീത്ത് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭക്ക് വേണ്ടി ചെയർപേഴ്സൺ സി.കെ രത്നവല്ലി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എൽസി ജോയി, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും റീത്ത് സമർപ്പിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്