പൊതു അവധി ദിവസങ്ങളില് ജില്ലയിലെ അനധികൃത ഖനനം, മണല് കടത്ത്, തുടങ്ങിയ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവര്ത്തനങ്ങള് പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികള് സ്വീകരിക്കുന്നതിനുമായി മൂന്ന് താലൂക്കുകകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികള് ശ്രദ്ധയില്പ്പെട്ടാല് പൊതു ജനങ്ങള്ക്കും അറിയിക്കാം. സുല്ത്താന് ബത്തേരി താലൂക്ക് ഓഫീസ്- 04936 220 296, വൈത്തിരി താലൂക്ക് ഓഫീസ് – 04936 256 100, മാനന്തവാടി താലൂക്ക് ഓഫീസ് – 04935 240 231.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.