ജില്ലയിലെ 2 ന്യായവില റേഷന്‍കള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് സംവരണവിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താലൂക്ക്, റേഷന്‍കട നമ്പര്‍, സ്ഥലം, വാര്‍ഡ്, സംവരണ വിഭാഗം എന്നിവ യഥാക്രമത്തില്‍ മാനന്തവാടി താലൂക്ക്, റേഷന്‍ കട നമ്പര്‍ 55, തലപ്പുഴ ടൗണ്‍, 8(വനിത), സുല്‍ത്താന്‍ബത്തേരി താലൂക്ക്, റേഷന്‍ കട നമ്പര്‍ 89, പുറ്റാട് (വനിത). അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ സെപ്തംബര്‍ 4 ന് വൈകീട്ട് 3 നകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് പരസ്യ നമ്പര്‍ ചേര്‍ക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സിവില്‍ സപ്ലൈസ് വകുപ്പിന്റെ civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04936 202273.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്