ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ബത്തേരി തൊടുവെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന’തപോവനം’ പുനരധിവാസ കേന്ദ്രത്തിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ‘ സ്‌നോഹാര്‍ദ്രം’ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും, വിവിധ കലാപരിപാടികളും,മനോഹരമായ പൂക്കളവും പരിപാടിക്ക് മിഴിവേകി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജാസ്മിന്‍ തോമസ്, അധ്യാപകരായ മുജീബ്.വി, പ്രസാദ്, ലിജ,എന്‍.എസ്.എസ് വോളണ്ടിയര്‍ ലീഡര്‍മാരായ അക്ഷയ് അനുരാജ്, ആഞ്ജലീന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്