വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ കുട്ടമംഗലം എടത്തറവയൽ ഭാഗത്ത് ഹുസൈൻ കെ.സി എന്നയാളുടെ ഷെഡിൽ അരക്കിലോ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി ചെറിയ പോളിത്തീൻ കവറുകളിലാക്കുന്നതിനിടയിൽ നാല് യുവാക്കൾ എക്സൈസിന്റെ പിടിയിലായി.
കോറോത്ത് ചാലിൽ വീട് ഉസൈൻ കെ.സി,ഒതുവ പറമ്പിൽ വീട് ഇർഷാദ് ഖാൻ,പുത്തൻപുരക്കൽ വീട് ജംഷീർ പി.പി,പാറക്കാട് വീട്
സഞ്ജിത് സമാന്‍.പി എന്നിവരെയാണ് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബു രാജും സംഘവും അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ അജീഷ് ടി.ബി ,സിവിൽ എക്സൈസ് ഓഫീസർ മാരായ റഷീദ് കെ , സുധീഷ് കെ കെ ,സുദീപ് ജയ്മോൻ, ഡ്രൈവർ അബ്ദുറഹിമാൻ
എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







