ഒരേ വീട്ടിൽ ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ വൻ ട്വിസ്റ്റ്

ഫ്രാങ്ക് ലാഫിൻ എന്ന 20 -കാരനെ നവജാതശിശു ആയിരിക്കെ തന്നെ ദത്തെടുത്തതാണ് ഡെന്നിസ്, ഏഞ്ചല ലാഫിൻ ദമ്പതികൾ. ഒരു നാപ്പി ബാഗിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയായിരുന്നു അവൻ. രണ്ട് വർഷങ്ങൾക്ക് ശേഷം ഡെന്നിസും ഏഞ്ചലയും വിക്കി എന്നൊരു കുട്ടിയെ കൂടി ദത്തെടുത്തു. ഒരു ആശുപത്രിയിലെ റെസ്റ്റ് റൂമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അന്ന് കുഞ്ഞുവിക്കി.

അങ്ങനെ രണ്ടുപേരും ഒരേ വീട്ടിൽ കഴിഞ്ഞു. ദത്തെടുക്കപ്പെട്ട രണ്ട് കുട്ടികളെന്ന നിലയിൽ. എന്നാൽ, ഒരു ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള കുടുംബത്തിന്റെ തീരുമാനം വലിയ ഒരു ട്വിസ്റ്റിലേക്കാണ് വഴിമാറിയത്. ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞത് ഫ്രാങ്കും വിക്കിയും ശരിക്കും സഹോദരങ്ങളാണ് എന്നതായിരുന്നു. ഇരുവരും ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

അത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഇത്രയും കാലമത്രയും താൻ ഒരേ വീട്ടിൽ കഴിഞ്ഞത് എന്റെ സ്വന്തം സഹോദരന്റെ കൂടെയായിരുന്നു എന്നത്- എന്നാണ് വിക്കി വാഷിംഗ്‍ടൺ പോസ്റ്റിനോട് പറഞ്ഞത്.

സ്റ്റാറ്റൻ ഐലൻഡ് ഡേകെയർ സെന്ററിന്റെ വാതിൽപ്പടിയിൽ ഒരു ഡയപ്പർ ബാഗിൽ കണ്ടെത്തിയ ശേഷമാണ് ഫ്രാങ്കിനെ ലാഫിൻസ് തങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടുന്നത്. ലാഫിൻസിന്റെ യഥാർത്ഥ മകനായ നിക്കിനോടൊപ്പം ദത്തെടുത്ത രണ്ടുപേരും വളർന്നു.
കൗമാരക്കാരായപ്പോഴാണ് ഫ്രാങ്കിനെയും വിക്കിയേയും അവരുടെ വളർത്തുമാതാപിതാക്കൾ കാര്യങ്ങൾ എല്ലാം അറിയിക്കുന്നത്. തങ്ങളെ കുടുംബം ദത്തെടുത്തതാണ് എന്ന് അറിഞ്ഞതോടെ ഇരുവരും തങ്ങളുടെ യഥാർത്ഥ കുടുംബത്തെ കുറിച്ച് അറിയുന്നതിന് വേണ്ടി ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ഞെട്ടിക്കുന്ന വിവരമാണ് ഡിഎൻഎ ടെസ്റ്റിലൂടെ ഇവർക്ക് കിട്ടിയത്. വിക്കിയും ഫ്രാങ്കും ശരിക്കും സഹോദരീസഹോദരന്മാരായിരുന്നു എന്നതായിരുന്നു അത്. ഡെന്നിസിനെയും ഏഞ്ചലയെയും സംബന്ധിച്ചും ഇത് ശരിക്കും ഞെട്ടിക്കുന്ന വാർത്ത തന്നെ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.